രാകേഷ് അസ്താനയുടെ നിയമനം; ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി

ന്യൂഡല്‍ഹി: രാകേഷ് അസ്താനയുടെ നിയമനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറാക്കിയ തീരുമാനത്തിനെതിരെയാണ് പ്രമേയം പാസാക്കിയത്.

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ അസ്താനയെ കമ്മീഷണറായി നിയമിക്കുകയും പിന്നീട് കാലാവധി നീട്ടി നല്‍കുകയും ചെയ്തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദമാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉയര്‍ത്തുന്നത്. വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് രാകേഷ് അസ്താനയെ പൊലീസ് കമ്മിഷണറായി നിയമിച്ചത്.

Top