കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടേതെന്ന് മികച്ച തുടക്കമായിരുന്നെന്ന് കേന്ദ്ര കായികമന്ത്രി

Rajyavardhan Rathore

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടേതെന്ന് മികച്ച തുടക്കമായിരുന്നെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോര്‍. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി മെഡിക്കല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതാക ഉയരുമ്പോള്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളുടെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുമ്പോള്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ പതാക വേദിയില്‍ ഉയരുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും രാജ്യവര്‍ദ്ധന്‍ വ്യക്തമാക്കി.

Top