രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം ; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

rajyasabha

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്ന് തീരുമാനിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എന്‍ സി പിയുടെ വന്ദന ചവാന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്.

ജനതാദള്‍ യുണൈറ്റഡിന്റെ ഹരിവന്‍ഷിന്റെ പേര് മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ബുധനാഴ്ച 12 മണി വരെ നിര്‍ദേശം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നതായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലെ പൊതു വികാരം. ഇതിനിടയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമഭേദഗതി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

Top