രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 29ന്, സീറ്റ് കേരളാ കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: കേരളത്തിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 29ന്. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും അതേ ദിവസമാണ്. നവംബര്‍ 9ന് വിജ്ഞാപനം ഇറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നവംബര്‍ 16നാണ്.

കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ.മാണി രാജിവച്ചത്. സീറ്റ് കേരളാ കോണ്‍ഗ്രസിനു തന്നെയാണെന്നാണു എല്‍ഡിഎഫില്‍നിന്നുള്ള സൂചന.

മുന്നണി മാറിയെത്തിയ ജോസിനു സീറ്റ് നല്‍കാനാണു സിപിഎം താത്പര്യം. ജോസ് കെ.മാണി മത്സരിക്കുമോ എന്നതില്‍ തീരുമാനമായില്ല.

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എമാരായ കെ.എന്‍.ഉണ്ണികൃഷ്ണന്‍, വി.ആര്‍.സുനില്‍കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Top