രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എം.വി. ശ്രേയാംസ് കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

sreyamskumar

തിരുവനന്തപുരം: രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി എല്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. നിയമസഭ സെക്രട്ടറിയും വരണാധികാരിയുമായ എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ക്കു മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പത്രിക സമര്‍പ്പണം നടത്തിയത്. കടന്നപ്പള്ളി രാമചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, സി. ദിവാകരന്‍ എന്നിവരും ശ്രേയാംസ്‌കുമാറിന് ഒപ്പമുണ്ടായിരുന്നു. ഒരേസമയം അഞ്ച് പേര്‍ക്കു മാത്രമേ ഹാളിലേക്കു പ്രവേശനമുണ്ടായിരുന്നുള്ളു.

Top