രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി എംപി. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്രമായ നിലപാടെടുക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിപ്പ് റോഷി അഗസ്റ്റില്‍ എംഎല്‍എയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top