രാജ്യസഭാ തിരഞ്ഞെടുപ്പ്; ഛത്തീസ്ഗഡില്‍ ബിജെപിയുടെ സരോജ് പാണ്ഡെയ്ക്കു വിജയം

pandey

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിലേക്കു തിരഞ്ഞെടുപ്പു നടന്ന ഛത്തീസ്ഗഡില്‍ ബിജെപിയുടെ സരോജ് പാണ്ഡെയ്ക്കു വിജയം. കോണ്‍ഗ്രസിലെ ലേഖ്‌റാം സാഹുവിനെ പിന്തള്ളിയാണ് പാണ്ഡെ രാജ്യസഭയിലേക്ക് ജയിച്ചു കയറിയത്.

കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാലു മണിയോടെ അവസാനിച്ചത്.

അഞ്ചു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അതിനിടെ, ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു.ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ ഏഴു കേന്ദ്രമന്ത്രിമാരും ബിജെപി കേരളഘടകം മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും (മഹാരാഷ്ട്ര) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്.

Top