രാജ്യസഭാ സീറ്റ് വിവാദം: ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും

കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരില്‍ ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും സ്ഥാപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്.

മാണിക്ക് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

Top