രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നൽകും

rajyasabha

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ.വി ശിവദാസനും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അബ്ദുല്‍വഹാബ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.

നാളെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതി. ബുധനാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രികകള്‍ പിന്‍വലിക്കാം. മുപ്പതിനാണ് വോട്ടെടുപ്പ്.

Top