രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത കുല്‍ദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസ് പുറത്താക്കി

ഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയിയെ പാർട്ടി പുറത്താക്കി. കുൽദീപ് ബിഷ്ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാനും കോൺഗ്രസ് നടപടി തുടങ്ങി. മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് പിന്നാലെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും.

ഹരിയാനയിലെ നിർണ്ണായകമായ ഒരു സീറ്റിൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്കിടയാക്കിയത് കുൽദീപ് ബിഷ്ണോയിയുടെ ഞെട്ടിപ്പിക്കുന്ന നീക്കമാണ്. അജയ് മാക്കൻറെ സ്ഥാനാർത്ഥിത്വത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധിച്ച ബിഷ്ണോയിയെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും വോട്ട് കിട്ടിയത് ബിജെപിക്കാണ്. ദശാംശം ആറ് ആറ് വോട്ടിൻറെ അധിക മൂല്യത്തിൽ ബിജെപി സ്വതന്ത്രൻ ജയിച്ചത് കോൺഗ്രസിന് വലിയ ആഘാതമായി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്ത കുൽദീപ് ബിഷ്ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാൻ ഉടൻ സ്പീക്കർക്ക് കത്ത് നൽകും.

Top