ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയുടെ അന്ത്യം കുറിച്ചെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയുടെ അന്ത്യം കുറിച്ചെന്നാണ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പ്രതികരിച്ചത്.

ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് തങ്ങള്‍ നില കൊണ്ടതെന്നും ജീവന്‍ പോലും ഭരണഘടനക്ക് വേണ്ടി നല്‍കാന്‍ തയ്യാറാണെന്നും അതിനാല്‍ ഭരണഘടനക്കെതിരായ സര്‍ക്കാര്‍ നീക്കത്തെ അപലപിക്കുന്നുവെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചു.

Top