രാജ്യസഭാ തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത് കര്‍ണാടക എംഎല്‍എ

ബെംഗളൂരു : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത് കര്‍ണാടക എംഎല്‍എ എസ്.ടി സോമശേഖര്‍. ബിജെപി ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ ജി പാട്ടീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും ദൊഡ്ഡനഗൗഡ ജി പാട്ടീല്‍ പറഞ്ഞു.

”എസ്.ടി സോമശേഖര്‍ ക്രോസ് വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു. എന്ത് ചെയ്യാനാകുമെന്നും എന്ത് നടപടി സ്വീകരിക്കണമെന്നും ചര്‍ച്ച ചെയ്തുവരികയാണ്” – അദ്ദേഹം പറഞ്ഞു. ”എന്റെ മണ്ഡലത്തില്‍, വെള്ളത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഫണ്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നവര്‍ക്ക് അനുകൂലമായി ഞാന്‍ വോട്ട് ചെയ്യും” – വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് എസ്.ടി സോമശേഖര്‍ പറഞ്ഞിരുന്നു.

ഹിമാചല്‍ പ്രദേശില്‍ വന്‍തോതില്‍ ക്രോസ് വോട്ടിംഗ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ സുദര്‍ശന്‍ ബബ്ലുവിനെ കൊണ്ടുപോകാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ അയച്ചെങ്കിലും ഇതുവരെ എംഎല്‍എ ഷിംലയില്‍ എത്തിയിട്ടില്ല.

Top