ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി. പോളിംഗ് ഏജന്റ് ഇല്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. പരാതി വരണാധികാരി തള്ളിയ സാഹചര്യത്തിലാണ് യുഡിഎഫിന്റെ പുതിയ നീക്കം.
പോളിംഗ് ഏജന്റുമാരെ വയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് പരാതി തള്ളികൊണ്ട് വരണാധികാരി അറിയിച്ചിരുന്നു. എല്‍ഡിഎഫിന് വോട്ട് റദ്ദാകുന്ന സാഹചര്യം ഉണ്ടാകില്ല. പോളിംഗ് ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ലെന്നും വരണാധികാരി വ്യക്തമാക്കി. ഏജന്റുണ്ടെങ്കില്‍ മാത്രം വോട്ട് ചെയ്ത ശേഷം കാണിച്ചാല്‍ മതി. വോട്ട് ചെയ്യുന്നത് നിയമസഭാംഗത്തിന്റെ മൗലികാവകാശമാണ്. സിപിഐ, ജെഡിഎസ് എന്‍സിപി എന്നിവരുടെ വോട്ട് എണ്ണരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.


