കേരളത്തില്‍ ഓഗസ്റ്റ് 24ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; വിജ്ഞാപനം 6ന് പുറപ്പെടുവിക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യസഭയിലുണ്ടായ ഒഴിവിലേക്ക് ഓഗസ്റ്റ് 24-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന് പുറമെ യു.പിയില്‍ നിന്നുള്ള ബേനിപ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ഓഗസ്റ്റ് 6ന് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഓഗസ്റ്റ് 13നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധന 14-നു നടക്കും. ഓഗസ്റ്റ് പതിനേഴാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24-നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയായിരിക്കും തിരഞ്ഞെടുപ്പ്. അഞ്ചു മണിയ്ക്കാണ് വോട്ടെണ്ണല്‍.

Top