പരിസ്ഥിതി നിയമത്തിലും ‘കൈ വച്ച് ‘ രാജു നാരായണ സ്വാമി

തിരുവനന്തപുരം: പരിസ്ഥിതി നിയമത്തെക്കുറിച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി രചിച്ച ഗ്രന്ഥം പ്രമുഖ സാമൂഹിക പ്രവർത്തക ശ്രീമതി. മേധാപദ്‌കർ ശ്രീ സി. ആർ. നീലകണ്ഠന് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. തുടക്കക്കാർക്ക് മുതൽ എൽ.എൽ.എം വിദ്യാർത്ഥികൾക്കുവരെ പ്രയോജനപ്രദമായ രീതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന. സ്വാമിയുടെ മുപ്പതാമത്തെ പുസ്തകമാണിത്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ” മുതൽ സംസ്ഥാന കുഞ്ഞുണ്ണി പുരസ്കാരത്തിനർഹമായ “നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം” വരെയുള്ള കൃതികൾ സ്വാമി ഇതിനുമുൻപെഴുതിയ പുസ്തകങ്ങളിൽപ്പെടും.                            അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , മാർക്കറ്റ് ഫെഡ് എം.ഡി. , കാർഷികോല്പാദന കമ്മീഷണർ , കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത്‌ അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത് . നിയമത്തിലും ടെക്നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് be നിരീക്ഷകൻ ആയ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട് .

Top