രാജു മുരുഗന്റെ ‘ജിപ്‌സി’യില്‍ നായകനായി ജീവ

gypsy

ജോക്കര്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ രാജു മുരുഗന്റെ ജിപ്‌സിയില്‍ നായകനായി ജീവ എത്തുന്നു. വളരെ സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരിക്കും ജിപ്‌സി എന്ന് സംവിധായകന്‍ പറഞ്ഞു. മാത്രമല്ല ഇതൊരു യാത്രയും പ്രണയും നിറഞ്ഞ മനോഹരമായ ഒരു ചിത്രം കൂടിയാവുമെന്നും രാജു അഭിപ്രായപ്പെട്ടു.

താന്‍ ഇതിനു മുമ്പ് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ജിപ്‌സി എന്നും, ഇതൊരു കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായിരിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. നടാഷ സിംഗ് ആണ് ചിത്രത്തില്‍ നായിക കാഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിപ്‌സിയുടെ സംഗീതം സന്തോഷ് നാരായണനാണ്.

ജീവയുടെ ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു കഥാപാത്രമാവും ജിപ്‌സിയിലേതെന്നും രാജു മുരുഗന്‍ അഭിപ്രായപ്പെട്ടു.

Top