ശിവകാര്‍ത്തികേയന്റെ മിസ്റ്റര്‍ ലോക്കലിന് പ്രചോദനമായത് രജനികാന്തിന്റെ മന്നന്‍

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. രജനികാന്ത് ചിത്രം മന്നനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അത് ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിസ്റ്റര്‍ ലോക്കലില്‍ നയന്‍താരയാണ് നായിക. ദിനേഷ് കൃഷ്ണനാണ് ഛായാഗ്രഹണം.

Top