സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി പുതിയ സിനിമ എടുക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ പേരാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘അണ്ണാത്ത’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മൂത്ത സഹോദരന് എന്നാണ് അണ്ണാത്ത എന്ന വാക്കിന്റെ അര്‍ത്ഥം.
ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. മീന, ഖുശ്ബു, പ്രകാശ് രാജ്, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.