Rajnikanth gets Padma Vibhushan, Padma Bhushan

ന്യൂഡല്‍ഹി: സൂപ്പര്‍താരം രജനീകാന്തും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും അടക്കം അഞ്ചുപേര്‍ക്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിവിലയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരം.

ചലച്ചിത്ര നിര്‍മാതാവും മാധ്യമ സംരംഭകനുമായ റാമോജി റാവു, മുന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍ എന്നിവര്‍ക്കും റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായും പത്മവിഭൂഷണ്‍ ലഭിക്കും.

മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, ടെന്നിസ് താരം സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരം സൈന നെഹ്്വാള്‍, ബോളിവുഡ് താരം അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിനു അര്‍ഹരായി.

Top