രാജ്നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദര്‍ശനം മാറ്റിവെച്ചു

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദര്‍ശനം മാറ്റിവെച്ചു.കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സൈനിക തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് വെള്ളിയാഴ്ചയാണ് രാജ്നാഥ് സിങ്ങ് ലേയില്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം മാറ്റിവെക്കാനിടയായത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.

സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായുണ്ടായ ധാരണകളില്‍ ചൈനയുടെ തുടര്‍നടപടികള്‍ നിരീക്ഷിച്ചതിനു ശേഷം ലഡാക്കിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് തല്‍ക്കാലം സന്ദര്‍ശനം നീട്ടിവെച്ചതെന്നാണ് സൂചന.

Top