റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാര്‍, അഭയം നല്‍കില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇതിനിടെ റോഹിങ്ക്യ  അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മ്യാന്‍മര്‍ യുഎന്‍ പൊതുസഭയില്‍ നിലപാട് അറിയിച്ചു.

വൈസ് പ്രസിഡന്റ് ഹെന്റി വാന്‍ ഥോയാണ് യുഎന്‍ പൊതുസഭയില്‍ നിലപാട് അറിയിച്ചത്. റോഹിങ്ക്യകള്‍ മാത്രമല്ല മറ്റ് സമുദായക്കാരും അഭയാര്‍ഥികളായിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

എന്നാല്‍, പട്ടാള അതിക്രമങ്ങളെക്കുറിച്ച് ഥോ പ്രതികരിച്ചില്ല. മുസ്ലീം അഭയാര്‍ഥികളുടെ പലായനത്തിന്റെ കാരണം അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ, മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ പൊതുസഭയുടെ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.

Top