ഏത് തിരിച്ചടിക്കും ശക്തമാണ് ഇന്ത്യയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

Rajnath Singh

മുംബൈ: ഏത് തിരിച്ചടിക്കും ശക്തമാണ് ഇന്ത്യയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയും, നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും കുറിച്ചും യു.എന്നില്‍ ഇമ്രാന്‍ ഖാന്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം.

ഇന്ത്യന്‍ നാവിക സേന ഇന്ന് സുശക്തമാണെന്ന കാര്യം പാകിസ്ഥാന്‍ മനസ്സിലാക്കണം. ഏത് പ്രതികരണത്തിനും ഇന്ത്യക്ക് കെല്‍പ്പുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.

ആധുനിക കാലത്ത് നാവിക സേനക്ക് രാജ്യസുരക്ഷയില്‍ വലിയ പങ്കാണുള്ളത്. ഇന്ത്യയുടെ നാവിക സേന രാജ്യത്തിന് അഭിമാനമാണ്. 1971ലെ യുദ്ധം ആരും മറക്കരുത്. 71ലെ ട്രിഡന്റ് ദൗത്യവും പൈത്തോണ്‍ ദൗത്യവും പാകിസ്ഥാന്റെ ഓര്‍മ്മയിലുണ്ടായിരിക്കണമെന്നും നേരത്തെ രാജ്‌നാഥ് പറഞ്ഞിരുന്നു.

Top