യുവാക്കള്‍ വേണ്ടി മാറിനില്‍ക്കണം, ഉമ്മന്‍ചാണ്ടിജി പിന്മാറണമെന്ന് രാജ്‌നാഥ് സിംഗ്

കോട്ടയം: നിയമസഭയിലേക്ക് 10 തവണ വിജയിച്ച ഉമ്മന്‍ചാണ്ടി ഇക്കുറി മത്സരരംഗത്തു നിന്ന് മാറിനിന്ന് എന്‍.ഡി.എ.യുടെ യുവസ്ഥാനാര്‍ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് രാജ്നാഥ് ആവശ്യം ഉന്നയിച്ചത്.

‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിജി. എനിക്ക് ഇഷ്ടമുള്ള മുതിര്‍ന്ന വ്യക്തിയുമാണ്. പക്ഷേ, ഇക്കുറി അദ്ദേഹം യുവാക്കള്‍ക്കു വേണ്ടി മാറിനില്‍ക്കണം- രാജ്നാഥ് ആവശ്യപ്പെട്ടു.

അതേസമയം, രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുന്നതു പോലെ ഞാനും എന്റെ പാര്‍ട്ടി തീരുമാനം അനുസരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഞാന്‍ മത്സരിക്കുന്നത്. മത്സരിക്കണോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Top