കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയോട്

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ടു.

കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ് നാഥ് സിംഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്നു അദ്ദേഹം അറിയിച്ചു.

Top