നാട്ടിലില്ലെങ്കിലും പതിവ് തെറ്റിക്കില്ല; ഫ്രാന്‍സില്‍ ആയുധപൂജ നടത്താനൊരുങ്ങി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: മഹാനവമി നാളില്‍ റഫാല്‍ കരാറിന്റെ ഭാഗമായി ഫ്രാന്‍സിലായിരിക്കുമെങ്കിലും ആയുധപൂജ നടത്തുന്ന പതിവ് തെറ്റിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.

ഫ്രാന്‍സിലേക്ക് ഉടന്‍ യാത്രതിരിക്കുന്ന രാജ്നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന്ഇന്ത്യയ്ക്കുവേണ്ടി നിര്‍മിച്ച ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങും. അവിടെവെച്ച് തന്നെ അദ്ദേഹം ആചാര പ്രകാരമുള്ള പൂജകള്‍ നടത്തുമെന്നാണ് വിവരം.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും രാജ്നാഥ് സിങ് എല്ലാ വര്‍ഷവും ആയുധ പൂജ നടത്താറുണ്ടായിരുന്നു. ഇത്തവണ പ്രതിരോധ മന്ത്രി എന്ന നിലയിലും രാജ്നാഥ് സിങ് തന്റെ പതിവ് തെറ്റിക്കില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചു.

Top