വ്യോമസേനയുടെ പ്രഹരശേഷിക്ക് റഫാല്‍ ഊര്‍ജ്ജമേകുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വ്യോമസേനയുടെ പ്രഹരശേഷിക്ക് റഫേല്‍ ഊര്‍ജ്ജമേകുമെന്നും ഇന്ത്യന്‍ സൈനിക ചരിത്രത്തിന്റെ പുതുയുഗപ്പിറവിയെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

അതിര്‍ത്തി ലക്ഷ്യം വയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് അഞ്ചു റഫാല്‍ വിമാനങ്ങളുടെ വരവെന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. എത്രയും വേഗം വിമാനങ്ങള്‍ നല്‍കിയ ഫ്രഞ്ച് സര്‍ക്കാരിന് നന്ദി പറയുന്നതായും രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഫ്രാന്‍സില്‍ നിന്ന് വ്യോമസേനയ്ക്കായി എത്തുന്ന അഞ്ച് റഫാല്‍ വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലെത്തിയത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന സ്വീകരിച്ചത്. വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനെത്തി. ദസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്.

Top