കശ്മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറു കേസുകള്‍ പിന്‍വലിക്കുമെന്ന് രാജ്‌നാഥ് സിങ്

rajnath-singh

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറു കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കുട്ടികളെ ആര്‍ക്കും എളുപ്പം വഴി തെറ്റിക്കാന്‍ സാധിക്കും, വാസ്തവമെന്താണെന്ന് അറിയാവുന്നതുകൊണ്ടാണ് കുട്ടികള്‍ക്കെതിരെയുള്ള കല്ലേറ് കേസുകള്‍ പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മുകശ്മീരില്‍ സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിങ് കശ്മീരിലെത്തിയത്. റംസാനോട് അനുബന്ധിച്ച് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള സാഹചര്യം വിലയിരുത്തുവാനാണ് സന്ദര്‍ശനം.

ഭീകരതയും അക്രമവും ഇല്ലാതെ മികച്ച അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സംസ്ഥാനത്തെ കുട്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതു പോലെ ജമ്മു കശ്മീരിലെ കുട്ടികള്‍ക്ക് വളരാനാവശ്യമായ അവസരവും സാഹചര്യവും ലഭിക്കണമെന്നും മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു.

Top