പ്രശ്‌നപരിഹാരം മുഖ്യം ; കശ്മീരില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് രാജ്‌നാഥ് സിങ്‌

കശ്മീര്‍: സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആഭ്യന്തരപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും.

ഇതിനായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍ എന്‍ വോറ, പൊലീസ് മേധാവികള്‍, അര്‍ദ്ധസൈനിക വഭാഗം മേധാവികള്‍ എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.

ഇതിനുപുറമെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താനായുള്ള ഉന്നതതലയോഗത്തിലും മന്ത്രി പങ്കെടുക്കും.

കശ്മീരിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ശ്രീനഗറിലെ കോളേജ് വിദ്യാര്‍ത്ഥികള്‍, കശ്മീരി പണ്ഡിറ്റുകള്‍ തുടങ്ങിയവരുമായും മന്ത്രി ആശയവിനിമയം നടത്തും.

കശ്മീരിലെ പ്രശ്‌നപരിഹാരത്തിന് ആരുമായും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് നേരത്തേ രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

കശ്മീരിനുശേഷം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മുവിലെത്തുന്ന മന്ത്രി രജൗരിയിലെ ബിഎസ്എഫ് ക്യാമ്പിലും സന്ദര്‍ശിക്കും.

കശ്മീരിന്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ച എണ്‍പതിനായിരം കോടിയുടെ വികസനപദ്ധതികളുടെ അവലോകനവും മന്ത്രി നടത്തും.

കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നിന്ന് പണം കൈപറ്റിയെന്ന കേസില്‍ വിവിധ സംഘടനാനേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനമന്നതും ശ്രദ്ധേയമാണ്.

Top