Rajnath Singh Probably Did Not Say Modi Was The First Hindu Ruler In 800 Years

ന്യൂഡല്‍ഹി: തനിക്കെതിരായ സിപിഎം അംഗം മുഹമ്മദ് സലീം നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രാജ്‌നാഥ് സിങ്ങ്. ലോക്‌സഭയില്‍ അസഹിഷ്ണുതാ പ്രശ്‌നത്തെച്ചൊല്ലിയുള്ള ചര്‍ച്ചയിലായിരുന്നു മുഹമ്മദ് സലീമിന്റെ പരാമര്‍ശം.

800 വര്‍ഷത്തിനുശേഷം വന്ന ആദ്യ ഹിന്ദു ഭരണാധികാരിയാണ് മോഡി എന്ന് ഔട്ട്‌ലുക്ക് മാസികയില്‍ രാജ്‌നാഥ്‌സിങ്ങിന്റേതായി വന്ന അഭിപ്രായപ്രകടനം മുഹമ്മദ് സലീം ചര്‍ച്ചയ്ക്കിടെ സഭയില്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്ന് മുഹമ്മദ് സലീം പറഞ്ഞു.

താന്‍ അത്തരത്തില്‍ ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്നും അത്തരമൊരു പ്രസ്താവന താന്‍ നടത്തില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പോലും അറിയാമെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

നേരത്തെ ആളുകള്‍ എന്‍.ഡി. എ.യുടെ രഹസ്യ അജണ്ടയെന്നായിരുന്നു പറയാറുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഒന്നും ഒളിക്കപ്പെടുന്നില്ല. മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളുമെല്ലാം വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയാണ്. അവര്‍ ദളിതരെ പട്ടികളോട് ഉപമിക്കുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണ്. അല്ലാതെ ഫാസിസ്റ്റ് രാജ്യമല്ല. പ്രധാനമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുക കൂടി വേണം. ചര്‍ച്ചയ്ക്ക് തുടക്കമിട്ട സലീം പറഞ്ഞു.

മുഹമ്മദ് സലീം തന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് രാജീവ് പ്രതാപ് റൂഡിയും ആവശ്യപ്പെട്ടു.

Top