തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷ്ണം തടയാന്‍ മന്ത്രിതല സമിതി; അധ്യക്ഷന്‍ രാജ്‌നാഥ് സിങ്

Rajnath Singh

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷ്ണം തടയാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. നിയമഭേദഗതിയും പരിഗണിക്കും. രാജ്‌നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിധിന്‍ ഗഡ്ഗരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങളാണ്. മീടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം.

തൊഴിലിടങ്ങളില്‍ ലൈംഗികമായി ചൂഷ്ണത്തിനിരയായതായി അടുത്തിടെ മീടൂ ക്യാമ്പയിനിലൂടെ നിരവധി പേര്‍ വെളിപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് സിനിമാ മേഖലകളില്‍ നിന്നുമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കൂടുതലായി എത്തിയത്. നിരവധി പ്രമുഖര്‍ മീടൂവില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര സഹമന്ത്രിയായിരുന്ന എംജെ അക്ബറിന് രാജി വയ്‌ക്കേണ്ടതായും വന്നിരുന്നു.

Top