രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഇന്ന് ഇന്ത്യ-ചൈന ചര്‍ച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.

ചൈനയുടെ പ്രതിരോധ മന്ത്രി വെയ് ഫെന്‍ഹെ രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി അടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തിനു ശേഷം കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയിലെ ഇന്ത്യയുടെയും ചൈനയുടെയും എംബസികള്‍ ചര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തും.

പാങ്ഗോങ് മലനിരകളില്‍ ഇന്ത്യന്‍ സേന തന്ത്രപ്രധാനമായ ആധിപത്യം നേടിയിട്ടുണ്ട്. വലിയതോതിലുള്ള സൈനിക സന്നാഹവും നടത്തി. ഈ പശ്ചാത്തലത്തിലാണ് ഉന്നതതല ചര്‍ച്ച ആകാമെന്ന തലത്തിലേക്ക് ചൈന എത്തുന്നത്. ഏതാനും ദിവസങ്ങളായി നടത്തിവരുന്ന നയതന്ത്ര ചര്‍ച്ചകള്‍ എവിടെയുമെത്താതെ നീളുന്ന സാഹചര്യവുമുണ്ട്.

Top