സൈനികരെ കാണാന്‍ ജൂലൈ 17ന് രാജ്‌നാഥ് സിംഗ് ലഡാക്കിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലേക്ക്. ജൂലൈ 17ന് രാജ്‌നാഥ് ലഡാക്ക് സന്ദര്‍ശിക്കുന്നത്. ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

ജൂണ്‍ 16ന് ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെയും സൈനികരെ വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളും രാജ്‌നാഥ് സിംഗ് സന്ദര്‍ശിക്കും. സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യുവരിച്ചത്. കരസേന മേധാവി എം.എം. നരവനെയും രാജ്‌നാഥ് സിംഗിനൊപ്പം അതിര്‍ത്തി സന്ദര്‍ശിക്കും.

Top