രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച കശ്മീരിലെ സിയാച്ചിന്‍ സന്ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ട രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച ജമ്മു കശ്മീരിലെ സിയാച്ചിന്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തില്‍ സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രതിരോധമന്ത്രി എന്ന നിലയില്‍ രാജ്‌നാഥ് സിംഗിന്റെ ആദ്യ പരിപാടിയായിരിക്കും ഇത്. കരസേന മേധാവി ബിപിന്‍ റാവത്തും രാജ്‌നാഥ് സിംഗിനെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top