ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഒരു ശക്തിക്കുമാവില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമി ആരെങ്കിലും കൈവശപ്പെടുത്താന്‍ മുതിര്‍ന്നാല്‍ അവര്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഒരു ശക്തിക്കുമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും 60 ശതമാനത്തിലേറെ പരിക്കേല്‍ക്കുന്നവര്‍ക്കും നല്‍കുന്ന അടിയന്തര സഹായധനം നാലിരട്ടി കൂട്ടിയെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

2 ലക്ഷത്തില്‍ നിന്ന് 8 ലക്ഷം രൂപയായാണ് സഹായധനം ഉയര്‍ത്തിയത്. സ്വാതന്ത്ര്യ ദിന സന്ദേശത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രസ്താവന. ഇന്ത്യയുടെ പ്രദേശം ചൈന കൈയേറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

Top