ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 50 പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് രാജ്‌നാഥ് സിങ്ങ്

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ 50 പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്.

നിലവില്‍ 176 പോസ്റ്റുകളാണ് ഉള്ളത്.

മലനിരകളിലുള്ള താവളങ്ങളില്‍ എല്ലാ സമയത്തും 20 ഡിഗ്രി സെന്റീ ഗ്രേഡ് ചൂട് നിലനിര്‍ത്താനുള്ള സംവിധാനം ഒരുക്കുമെന്നും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്മാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, അരുണാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 25 അതിര്‍ത്തി റോഡുകള്‍ പണിയുമെന്നും, 9000 അടി മുകളില്‍ വിന്യസിച്ചിരിക്കുന്ന ജവാന്മാര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന ഭാരം കുറഞ്ഞ പ്രത്യേക തരം കുപ്പായങ്ങളും അതിര്‍ത്തി പട്രോളിങ്ങിന് മഞ്ഞു സ്‌ക്കൂട്ടറുകളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Top