വധഭീഷണി ; തോല്‍ക്കുന്ന യുദ്ധമാണ് മാവോയിസ്റ്റുകള്‍ നയിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ്

Rajnath Singh

ന്യൂഡല്‍ഹി: മാവോയിസ്റ്റ് വധഭീഷണിയുള്ള സാഹചര്യചര്യത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

ഇന്ത്യയെ ശക്തമായൊരു രാജ്യമായി വളരുന്നതു കാണാന്‍ മാവോയിസ്റ്റുകള്‍ ആഗ്രഹിക്കുന്നില്ല. മോദിയുടെ നേതൃത്വത്തില്‍ മാത്രമാണ് ഇന്ത്യ ശക്തമായൊരു രാജ്യമായി മാറുകയുള്ളൂ എന്ന് മാവോയിസ്റ്റുകള്‍ക്ക് അറിയാം. രാജ്യത്ത് പത്ത് ജില്ലകളില്‍ മാത്രമാണ് മാവോയിസ്റ്റുകള്‍ക്ക് ശക്തിയുളുവെന്നും തോല്‍ക്കുന്ന യുദ്ധമാണ് മാവോയിസ്റ്റുകള്‍ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാവോയിസ്റ്റ് ബന്ധമുള്ള അഞ്ച് പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മോദിയെ വധിക്കുമെന്ന തരത്തിലുള്ള ആശയ വിനിമയത്തിന്റെ തെളിവുകള്‍ ലഭിച്ചത്.

Top