പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

Rajnath Singh

ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും യുഡിഎഫ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് യുഡിഎഫ്, എല്‍ഡി എഫ് എംപിമാര്‍ രാജ്‌നാഥ് സിങുമായി കൂടികാഴ്ച നടത്തിയിരുന്നു.

ആരോഗ്യമന്ത്രി ജെപി നദ്ദ, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ എന്നിവരെയും എംപി മാര്‍ കാണും.

അതേസമയം പ്രധാനമന്ത്രിയെ കാണാനും എംപി മാര്‍ സമയം തേടിയിട്ടുണ്ട്. എകെ ആന്റണിയുടെയും പി കരുണാകരന്റെയും നേതൃത്വത്തില്‍ ഉള്ള സംഘത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് എംപിമാരും ഉണ്ടാകും.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം കേരളത്തിന് കൂടുതല്‍ സഹായം ലഭിക്കുമെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 730 കോടി രൂപയാണ്. ഇതിന് പുറമേയാണ് ചെക്കുകളും ആഭരണങ്ങളും മറ്റ് സഹായവാഗ്ദാനങ്ങളും. വിദേശസഹായം നിയമപരമായ മാര്‍ഗങ്ങളിലൂടെ സ്വീകരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top