Rajnath Singh defends note ban, ays only ‘lotus’ will bloom in Uttar Pradesh

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വീണ്ടും രംഗത്ത്. രാജ്യത്തിന്റെ നന്മക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടതെന്നും വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം കേന്ദ്ര തീരുമാനത്തിനുള്ള അംഗീകാരം കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നടപടിയാണ് ഇതെന്നും രാജ്‌നാഥ് വ്യക്തമാക്കി. ജനതാദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ നോട്ട് നിരോധനത്തിനു അനുകൂലമാണ്. അതേസമയം ചിലപാര്‍ട്ടികള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നുമുണ്ട്. അത് സര്‍ക്കാരിന്റെ തീരുമാനത്തെ ഭയക്കുന്നതു കൊണ്ടാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താത്കാലികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top