ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണം ആഴത്തില്‍ വേദനിപ്പിക്കുന്നതാണെന്ന് രാജ്‌നാഥ് സിംഗ്

rajnath-singh

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ജവാന്‍മാര്‍ക്ക് നേരെയുണ്ടായ നക്‌സല്‍ ആക്രമണം ആഴത്തില്‍ വേദനിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിനോട് ഉടന്‍തന്നെ ഛത്തീസ്ഗഡിലെത്താന്‍ രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കുകയും ചെയ്തു. ചൊവ്വാഴ്ച സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത് സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.Related posts

Back to top