ബംഗ്ലാദേശില്‍ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ivac

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അസ്വദാസ്മാന്‍ ഖാനും ചേര്‍ന്ന് ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ (ഐ.വി.എ.സി) ഉദ്ഘാടനം ചെയ്തു.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ബംഗ്ലാദേശിലെ ധാക്കയിലെത്തിയത്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അസ്വദാസ്മാന്‍ ഖാന്‍ കമല്‍ രാജ്‌നാഥ് സിങ്ങിനെ എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ചിരുന്നു.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ സന്ദര്‍ശിക്കുന്ന രാജ്‌നാഥ് സിംഗ് ഭീകരവിരുദ്ധ സഹകരണം, യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് പോകുന്നത്, കള്ള നോട്ടുകളുടെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാകും ചര്‍ച്ച നടത്തുക.

കൂടാതെ കൂടിക്കാഴ്ചയില്‍ റോഹിങ്ക്യന്‍ വിഷയവും ചര്‍ച്ച ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും രാജ്‌നാഥ് സിങ്ങിനൊപ്പം ഉണ്ടാകും.

Top