ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജ്‌നാഥ് സിംഗ്

Rajnath Singh

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍.

തെരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്നും കൃത്യമായ സമയത്ത് തന്നെ നടക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

2019 മേയ് 15ഓടെ തെരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തിയാകും. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന നിര്‍ദേശം നേരത്തെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് ഖണ്ഡിക്കുന്ന പ്രസ്താവനയാണ് ഇപ്പോള്‍ രാജ്‌നാഥ് സിംഗ് നടത്തിയിരിക്കുന്നത്.

Top