ഇന്ത്യ-ചൈന അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്രമ​​​​​ന്ത്രി

ഗാം​​​​​ഗ്ടോ​​​​​ക്: ഇന്ത്യ-ചൈന അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ൽ അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത വേ​​​​​ണം. ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ, ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ്, സി​​​​​ക്കിം, അ​​​​​രു​​​​​ണാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ സം​​​​​സ്ഥാന​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് ഇ​​​​​ങ്ങ​​​​​നെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്.

3,488 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ചുറ്റളവിലാണ് ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന അ​​​​​തി​​​​​ർ​​​​​ത്തി. ക​​​​​ഴി​​​​​ഞ്ഞ കു​​​​​റേ​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി കൈ​​​​​യേ​​​​​റാ​​​​​ൻ ചൈ​​​​​നീ​​​​​സ് പ​​​​​ട്ടാ​​​​​ളം ശ്ര​​​​​മി​​​​​ച്ചു ​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ​​​​​ല​​​​​പ്പോ​​​​​ഴും സൈ​​​​​ന്യ​​​​​ങ്ങ​​​​​ൾ മു​​​​​ഖാ​​​​​മു​​​​​ഖം എ​​​​​ത്താ​​​​​റു​​​​​ണ്ട്. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള സൈ​​​​​നി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ യു​​​​​ദ്ധം പ​​​​​ല​​​​​പ്പോ​​​​​ഴും ഒ​​​​​ഴി​​​​​വാ​​​​​യി​​​​​ പോവു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ് വ്യക്തമാക്കി.

ദ​​​​​ലൈ​​​​​ലാ​​​​​മ​​​​​യു​​​​​ടെ അ​​​​​രു​​​​​ണാ​​​​​ച​​​​​ൽ പ്ര​​​​​ദേ​​​​​ശ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തെ ചൈ​​​​​ന എ​​​​​തി​​​​​ർ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന ന​​​​​യ​​​​​ത​​​​​ന്ത്ര ബ​​​​​ന്ധ​​​​​ത്തി​​​​​ൽ ഉ​​​​​ല​​​​​ച്ചി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നു ​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ബെയ്ജിം​​​​​ഗി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന വ​​​​​ൺ ബെ​​​​​ൽ​​​​​റ്റ്, വ​​​​​ൺ റോ​​​​​ഡ് കോ​​​​​ൺ​​​​​ഫ​​​​​റ​​​​​ൻ​​​​​സി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ ചൈ​​​​​ന ഇ​​​​​ന്ത്യ​​​​​യെ ക്ഷ​​​​​ണി​​​​​ച്ച​​​​​ത്. ചൈ​​​​​ന​​​​​യു​​​​​ടെ ക്ഷ​​​​​ണം ഇ​​​​​ന്ത്യ നി​​​​​ര​​​​​സി​​​​​ച്ചി​​​​​രു​​​​​ന്നു.

2004 മു​​​​​ത​​​​​ൽ ഇ​​​​​ന്തോ ടി​​​​​ബ​​​​​റ്റ​​​​​ൻ ബോ​​​​​ർ​​​​​ഡ​​​​​ർ പോ​​​​​ലീ​​​​​സാ​​ണു ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ കാ​​​​​വ​​​​​ൽ​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി 1,597 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​ണ്. ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ് 200 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ, ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ൽ 345 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ, സി​​​​​ക്കി​​​​​മി​​​​​ൽ 220 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ, അ​​​​​രു​​​​​ണാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ 1,126 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​മാ​​​​​ണ് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യു​​​​​ടെ നീ​​​​​ളം. ചി​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​വാ​​​​​ന്മാ​​​​​ർ​​​​​ക്കു പ​​​​​ട്രോ​​​​​ളിം​​​​​ഗ് ന​​​​​ട​​​​​ത്താ​​​​​ൻ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു നേ​​​​​രി​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും അ​​​​​തി​​​​​ർ​​​​​ത്തി​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​വി​​​​​ക​​​​​സ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ക​​​​​ഴി​​​​​ഞ്ഞ ​​​വ​​​​​ർ​​​​​ഷം 41 അ​​​​​തി​​​​​ർ​​​​​ത്തി ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നു സ​​​​​ർ​​​​​ക്കാ​​​​​ർ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്നു. ആ​​​​​റു ​​​മാ​​​​​സ​​​​​ത്തി​​​​​ലൊ​​​​​രി​​​​​ക്ക​​​​​ൽ അ​​​​​തി​​​​​ർ​​​​​ത്തി ​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു മു​​​​​തി​​​​​ർ​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ അ​​​​​യ​​​​​ച്ചു വി​​​​​ക​​​​​സ​​​​​ന​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം വി​​​​​ല​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​താ​​​​​ണെ​​​​​ന്നും കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി നിർദ്ദേശമ നൽകി.

Top