rajnath sigh praises father saifulla rajyasabha

ന്യൂഡല്‍ഹി: യു പിയിലെ ലക്‌നൗവില്‍ കൊല്ലപ്പെട്ട ഭീകരന്‍ സെയ്ഫുല്ലയുടെ പിതാവിനെ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് അഭിനന്ദിച്ചു. രാജ്യസഭയില്‍ സംസാരിക്കവെയാണ് മകന്റെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച പിതാവിനെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചത്.

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കൊല്ലപ്പെട്ട സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് സര്‍താജ് വിസമ്മതിച്ചിരുന്നു. രാജ്യദ്രോഹിയായ മകനെ തനിക്കുവേണ്ടെന്നും താന്‍ ഇന്ത്യക്കാരനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിങ്കളാഴ്ച സൗദിയില്‍ പോകുന്നുവെന്ന് പറഞ്ഞ് മകന്‍ വിളിച്ചിരുന്നു. അതിന് സമ്മതവും നല്‍കിയിരുന്നു.

ജോലിയൊന്നും ചെയ്യാതെ വീട്ടില്‍ കഴിഞ്ഞതിന് രണ്ടരമാസം മുമ്പ് മകനെ അടിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം അവന്‍ വീട് വിടുകയായിരുന്നുവെന്നും സര്‍താജ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേരുടെ മാതാപിതാക്കള്‍ മക്കള്‍ നിരപരാധികളാണെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Top