Rajmohan Unnithan’s statement

തിരുവനന്തപുരം: നേത്രാവതി എക്‌സ്പ്രസിലെ ജനറല്‍ കോച്ചിലെ ടോയ്‌ലെറ്റില്‍ കയറി തീകൊളുത്തി യാത്രക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് മോഷണശ്രമം തടഞ്ഞപ്പോഴെന്ന് ട്രെയിനിലെ യാത്രക്കാരനായ കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ട്രെയിനിന്റെ മുന്നിലെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. ട്രെയിന്‍ കായംകുളത്തെത്തിയിട്ട് ഏറെ നേരമായിട്ടും പുറപ്പെടാതിരുന്നപ്പോള്‍ അന്വേഷിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് കോച്ചില്‍നിന്നു പുകയുയരുന്നതു കണ്ടത്.

തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യാശ്രമമായിരുന്നു എന്നു വ്യക്തമായത്. കോച്ചിലെ ഒരു യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചത് മറ്റു യാത്രക്കാര്‍ തടഞ്ഞു.

തടഞ്ഞ യാത്രക്കാരുടെ കൈ തട്ടിമാറ്റിയ ഇയാള്‍ ബാത്ത്‌റൂമില്‍ കയറുകയായിരുന്നു. ഇയാള്‍ കൈയില്‍ പെട്രോള്‍ കരുതിയിരുന്നു.

ഇതു ദേഹത്തൊഴിച്ചു കത്തിക്കുകയായിരുന്നു. ട്രെയിന്‍ പുറപ്പെടാന്‍ നേരമാണ് ബാത്ത്‌റൂമില്‍നിന്നു തീ പടരുന്നതു കണ്ടത്. തുടര്‍ന്ന് നിര്‍ത്തിയിട്ടു.

പെട്ടെന്നു ട്രെയിന്‍ നിര്‍ത്തി ജനറല്‍ കോച്ച് എന്‍ജിനില്‍ ഘടിപ്പിച്ച് മുന്നിലേക്കു മാറ്റിയിട്ടു. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇല്ലെങ്കില്‍ തൊട്ടടുത്തുണ്ടായിരുന്ന എസി കോച്ചിലേക്കു തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നു.

Top