കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വടകരയിലേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താനെ പരിഗണിക്കുന്നു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വടകരയിലേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താനെയും പരിഗണിക്കുന്നു. വടകരയില്‍ വിദ്യ ബാലകൃഷ്ണന് മുന്‍തൂക്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വയനാട് , കെ.സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ടി സിദ്ധിക്കിനാണ് സാധ്യത. ഷാനിമോളെ ആലപ്പുഴയിൽ പരിഗണിച്ചേക്കും. എറണാകുളത്ത് കെ.വി തോമസിനൊപ്പം ഹൈബി ഈഡന്റെ പേരും ശക്തമാണ്.

ചാലക്കുടിയിൽ ബെന്നി ബെഹനാനാന്ന് സാധ്യത. ഈഴവ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചാൽ കെ.പി ധനപാലൻ വരും. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ആന്റോ ആന്റണി പത്തനംതിട്ടയിൽ തുടരും. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകൾ ആണ് ഉള്ളത്.

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി എന്നിവര്‍ മല്‍സരിക്കില്ല എന്നുറപ്പായി. ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തങ്ങളേറെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Top