ഇത്തവണ അധികാരത്തില്‍ വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിലുള്ള പിആര്‍ വര്‍ക്ക് ഈ സര്‍ക്കാരിനുണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. ഏത് മാധ്യമമെടുത്താലും പരസ്യത്തിന്റെ പെരുമഴക്കാലമാണ്. ഇത്രയും പരസ്യം ഒരു സര്‍ക്കാരും ഒരു കാലത്തും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

 

Top