വലിയൊരു ഇടവേളക്ക് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേയ്ക്ക്

raj-mohan-unnithan

കൊല്ലം: കാസര്‍ഗോട്ടു നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു.

ഇതിനോടകം സിനിമയില്‍ നിരവധി വേഷങ്ങള്‍ ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. തനിയ്ക്ക് പുതിയ സിനിമയില്‍ അവസരം കിട്ടിയ കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചിരിക്കുന്നത്.

സിംഹം എന്ന് പേരിട്ട സിനിമയില്‍ മോശമല്ലാത്ത ഒരു വേഷമാണെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും.

Top