കാസര്‍കോട്ടെ കോണ്‍ഗ്രസിലെ പൊട്ടിത്തെറി; പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കാസര്‍കോട്ടെ കോണ്‍ഗ്രസിലെ രൂക്ഷമായ ഭിന്നതിയില്‍ ശക്തമായി പ്രതികരിച്ച് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.താന്‍ മത്സരിക്കാന്‍ കാസര്‍കോട് എത്തിയപ്പോള്‍ പ്രശ്‌നം ഉണ്ടാക്കിയവര്‍ത്തന്നെയാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നത്.തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരാണ് കാലാപം സൃഷ്ടിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അഭ്യര്‍ഥിക്കുകയാണ്.കാസര്‍കോട് നിന്ന് ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ ഉണ്ടാവുന്നത് തടസ്സപ്പെടുത്തരുത്. വീട്ടിന് മുന്നില്‍ രാത്രി പോസ്റ്ററൊട്ടിച്ചത് ആണത്തമില്ലാത്തവരാണെന്നും പാര്‍ട്ടി വിട്ട് പോകുമ്പോള്‍ നശിപ്പിച്ചിട്ട് പോകാമെന്നാണെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ ഇന്നലെ പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടിരുന്നു.കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടേ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.

 

 

 

 

 

 

Top