ഇന്ത്യൻ പ്രതീക്ഷയ്ക്ക് നിരാശ ; ഓസ്‌കാര്‍ പട്ടികയിൽ നിന്ന് ന്യൂട്ടൻ പുറത്ത്

ന്ത്യൻ സിനിമ ലോകത്തെ നിരാശയിലാക്കി ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ്ദാനത്തില്‍ നിന്ന് ഇന്ത്യൻ ചിത്രം ന്യൂട്ടൻ പുറത്ത്.

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്നുമാണ്‌ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന രാജ്കുമാര്‍ റാവുവിന്റെ ന്യൂട്ടണ്‍ പുറത്തായത്.

അവസാന പട്ടികയിലേയ്ക്ക് ഒന്‍പത് വിദേശഭാഷാ ചിത്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ ന്യൂട്ടൻ പുറത്താകുകയായിരുന്നു.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയൻസാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

വാര്‍ത്താപ്രാധാന്യം നേടിയ ആഞ്ജലീന ജോളിയുടെ ദേ കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രവും പട്ടികയില്‍ ഇടം നേടിയിട്ടില്ല.

എ ഫന്റാസ്റ്റിക് വുമണ്‍ (ചിലി), ഇന്‍ ദി ഫെയ്ഡ് (ജര്‍മനി), എ ബോഡി ആന്‍ഡ് സോള്‍ (ഹംഗറി), ഫോക്സ്ട്രോട്ട് (ഇസ്രായേല്‍), ദി ഇന്‍സള്‍ട്ട് (ലെബനണ്‍), ലവ്ലസ് (റഷ്യ), ഫെലിസിറ്റെ (സെനഗല്‍), ദി വൂണ്ട് (ദക്ഷിണാഫ്രിക്ക), ദി സ്ക്വയര്‍ (സ്വീഡന്‍) എന്നിവയാണ് അവസാന ഒന്‍പത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ 92 ചിത്രങ്ങളില്‍ നിന്നാണ് അക്കാദമി ഒന്‍പത് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

Top