ലൈംഗിക പീഡനത്തിനെതിരെ സ്ത്രീകൾ സംസാരിക്കണം , നിശബ്ദതയ്ക്ക് സ്ഥാനമില്ല ; രാജ്കുമാർ റാവു

Rajkummar Rao

മൂഹത്തിൽ ലൈംഗിക അതിക്രമം നേരിടുന്ന സ്ത്രീകൾ ശക്തരായി അതിനെതിരെ സംസാരിക്കണമെന്നും, സമൂഹത്തെ തിരുത്തണമെന്നും ദേശീയ അവർഡ് ജേതാവ് രാജ്കുമാർ റാവു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

‘ഇത്തരം കാര്യങ്ങളിൽ നിശബ്ദതയ്ക്ക് സ്ഥാനമില്ല. സ്ത്രീകൾ അവർക്ക് സംഭവിച്ച കാര്യങ്ങൾ തുറന്ന് പറയണം. ഒരിക്കലും തുറന്ന് പറയുന്നതിൽ നിന്ന് ലജ്ജിച്ചുപോകരുത്. തുറന്ന സമീപനങ്ങളിൽ നിന്ന് മാത്രമേ സ്ത്രീകൾക്ക് കൂടുതൽ ശക്തരാകാൻ കഴിയു. സ്ത്രീകളുടെ ശക്തമായ പോരാട്ടങ്ങൾ കുറ്റവാളികളെ നിയമത്തിന് മുൻപിൽ എത്തിക്കാനും അവരെ ശിക്ഷിക്കാനും സഹായിക്കുമെന്നും’ താരം വ്യക്തമാക്കി.

സ്ത്രീകൾ തുറന്ന് ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന സമീപനത്തെയാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ജീവിതത്തിൽ ഒരിക്കലും സ്ത്രീകളെ അപമാനിക്കില്ലെന്നും രാജ്കമാർ റാവു കൂട്ടിച്ചേർത്തു.

ശ്രദ്ധ കപൂറിനൊപ്പമുള്ള ഹൊറർ കോമഡി ’സ്ട്രീ’യാണ് താരത്തിന്റെ പുതിയ ചിത്രം. അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് രാജ് നിധിമോറും, കൃഷ്ണ ഡി.കെയും ചേർന്നാണ്. ദിനേശ് വിജൻ, രാജ് & ഡി.കെ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Top